പാലാരിവട്ടം പാലം നാളെ തുറക്കും; കരാർ കമ്പനിയെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം നാളെ പൊതു ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....
തന്നെ സ്ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. തന്നെ മന്ത്രിയോ സ്ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മൽസരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ...
സാങ്കേതിക സർവകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംയുക്ത പണിമുടക്കിനെ തുടർന്ന് മാറ്റിവെച്ച സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ മാർച്ച് 15ന് നടക്കും. കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
മിക്ക കോളേജുകളിലും...
പുതുമയോടെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പുതുമ നിലനിർത്തി കോൺഗ്രസ്. 60 ശതമാനം സ്ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെപിസിസി സ്ക്രീനിങ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
എഐസിസി...
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ
കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
2019ലാണ്...
മംഗലാപുരം-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ; മാർച്ച് 12 വരെ
തിരുവനന്തപുരം : മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് മുതൽ മാർച്ച് 12ആം തീയതി വരെയായിരിക്കും സ്പെഷ്യൽ...
എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
എറണാകുളം: ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി...
ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...