കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്

ക്ളബിനായി ചരിത്ര നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറക്കം.

By Trainee Reporter, Malabar News
Ivan Vukomanovic
Ivan Vukomanovic (PIC: X Platform)
Ajwa Travels

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ളബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ളബ് തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ളബ് നൽകുന്ന വിശദീകരണം. ക്ളബിനായി ചരിത്ര നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറക്കം.

തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ളേ ഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021-22 സീസണിൽ ക്ളബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കീഴിൽ ബ്ളാസ്‌റ്റേഴ്‌സിന് കഴിഞ്ഞു.

2021 ജൂണിലാണ് ഇവാൻ ടീമിനൊപ്പം ചേരുന്നത്. 2025 മേയ് വരെ ഇവാന് ബ്ളാസ്‌റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. 2024 സീസണിൽ ബ്ളാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്തായതോടെയാണ് 48-കാരനായ സെർബിയൻ കൊച്ചിന്റെ മടക്കം. സീസണിന്റെ പകുതി വരെ പോയിന്റ് പട്ടികയിലെ ഒന്നാം സ്‌ഥാനക്കാരായിരുന്ന ബ്ളാസ്‌റ്റേഴ്‌സ്, രണ്ടാം പകുതിയിൽ നോക്ക്ഔട്ടിലേക്ക് കഷ്‌ടിച്ച് കടന്നുകൂടുകയായിരുന്നു.

നോക്ക്ഔട്ട് പോരാട്ടത്തിൽ ഒഡിഷ എഫ്‌സിയോട് 2-1ന് തോറ്റ് ടീം പുറത്തായി. സൂപ്പർ താരം അഡ്രിയൻ ലൂണയുൾപ്പടെ പരിക്കേറ്റ് പുറത്തായതാണ് ബ്ളാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. 202417 മൽസരങ്ങളിൽ ഏഴ് വിജയവും എട്ട് തോൽവിയും രണ്ട് സമനിലയുമായാണ് ബ്ളാസ്‌റ്റേഴ്‌സ് സീസൺ അവസാനിപ്പിച്ചത്.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE