ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ- സഞ്‌ജു സാംസണ് ഇടമില്ല

രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിങ്കു സിങ് എന്നിവരാണ് ഇർഫാൻ പത്താന്റെ ടീമിൽ ഇടംപിടിച്ച ബാറ്റർമാർ.

By Trainee Reporter, Malabar News
Irfan Pathan
Irfan Pathan (PIC: CricketTimes)
Ajwa Travels

മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ. ഐപിഎൽ 17ആം സീസണിന് തുടക്കമായതിന് തൊട്ടുപിന്നാലെയാണ് ഇർഫാൻ പത്താൻ ഈ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്തത്. മലയാളി താരം സഞ്‌ജു സാംസണ് ടീമിൽ ഇടംപിടിക്കാനായില്ല.

രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിങ്കു സിങ് എന്നിവരാണ് ഇർഫാൻ പത്താന്റെ ടീമിൽ ഇടംപിടിച്ച ബാറ്റർമാർ. വിരാട് കോലിയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തേയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓൾ റൗണ്ടർമാർ.

ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജിതേഷ് ശർമ എന്നിവർ ഐപിഎല്ലിലെ മികവിന്റെ അടിസ്‌ഥാനത്തിൽ വിക്കറ്റ് കീപ്പർമാരായി ടീമിലെത്തും. കുൽദീപ് യാദവും രവി ബിഷ്‌ണോയിയും സ്‌പിന്നർമാരാകും. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹ്സിൻ ഖാൻ എന്നിവരാണ് പേസ് നിരയിലുള്ളത്. ജൂൺ ഒന്നുമുതൽ 29 വരെ അമേരിക്കയിലും വെസ്‌റ്റ് ഇൻഡീസിലുമായാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് നടക്കുക.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE