നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ

2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ (72). ഭാര്യ പത്‌മാവതി (68) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

By Trainee Reporter, Malabar News
arjun
പ്രതി അർജുൻ
Ajwa Travels

വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ (72). ഭാര്യ പത്‌മാവതി (68) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. ഇതേ നാട്ടുകാരൻ തന്നെയാണ് അർജുൻ. 2021 ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവനെയും ഭാര്യ പത്‌മാവതിയെയും മുഖംമൂടി ധരിച്ചെത്തിയ അർജുൻ കുത്തി പരിക്കേൽപ്പിക്കുക ആയിരുന്നു.

കേശവൻ സംഭവ സ്‌ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ വെച്ചാണ് പത്‌മാവതി മരിച്ചത്. കൊലപാതകം നടന്ന വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്‌തക്കറയുള്ള തുണിയും ലഭിച്ചതാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിന് പിന്നാലെ അർജുൻ ഒളിവിൽപ്പോവുകയായിരുന്നു.

ഇതിനിടെ കസ്‌റ്റഡിയിൽ വെച്ച് പ്രതി അർജുൻ എലിവിഷം കഴിച്ച് ആത്‍മഹത്യക്കും ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് കേസിൽ അർജുൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വധശിക്ഷയ്‌ക്ക് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയത് പത്ത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ആറുവർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE