എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം; കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

By Trainee Reporter, Malabar News
Air India
Ajwa Travels

കോഴിക്കോട്: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും നാളെയും പുറപ്പെടേണ്ട രണ്ടു വിമാനങ്ങൾ റദ്ദാക്കി.

ഇന്ന് രാത്രി 11.10ന് മസ്‌കത്തിലേക്ക് പുറപ്പെടേണ്ട വിമാനവും നാളെ രാവിലെ 9.35ന് ദോഹയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കിയെങ്കിലും വിമാന സർവീസുകൾ സാധാരണ രീതിയിലാകാൻ മതിയായ ജീവനക്കാർ ഹാജരാകാത്തതാണ് കാരണം. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

സമരം മൂലം വിമാനത്താവളങ്ങൾക്ക് കോടികളുടെ നഷ്‌ടമാണ് ഉണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതോടെ ജോലി നഷ്‌ടപ്പെടുന്നത് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ വേറെയും.

Most Read| സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE