എൻവിഡിയ തലപ്പത്തേക്ക് വീണ്ടും ജെൻസെൻ ഹുവാങ്; വിവാദങ്ങളിൽ അന്വേഷണം തുടരും

ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായി ജെൻസെൻ ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്കും തുടർന്ന് രാജിയിലേക്കും വഴിവെച്ചത്.

By Senior Reporter, Malabar News
Jensen Huang
ജെൻസെൻ ഹുവാങ്

ന്യൂഡെൽഹി: വ്യക്‌തിപരമായ വിവാദങ്ങളും ചാരബന്ധം സംബന്ധിച്ച ആരോപണങ്ങളും ഉയർന്നതിനെ തുടർന്ന് രാജിവെച്ച ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ സ്‌ഥാനത്തേക്ക്‌ നിയമിച്ച് ലോകത്തെ മുൻനിര എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയ.

കമ്പനിയുടെ പ്രസിഡണ്ടായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ഡയറക്‌ടർ ബോർഡ് അംഗമായും ഹുവാങ്ങിനെ നിയമിക്കാൻ എൻവിഡിയ ഡയറക്‌ടർ ബോർഡ് ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. നവംബർ 23 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി ബോർഡ് അറിയിച്ചു.

ഹുവാങ്ങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകില്ലെന്ന് അമേരിക്കൻ സർക്കാരിലെ ഉന്നതതലങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ബോർഡ് വിലയിരുത്തിയതായി കമ്പനി അറിയിച്ചു. ഹുവാങ്ങുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്‌ചകൾക്കും ശേഷമാണ് തീരുമാനമെന്നും കമ്പനി വ്യക്‌തമാക്കി.

ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായി ജെൻസെൻ ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്കും തുടർന്ന് രാജിയിലേക്കും വഴിവെച്ചത്. ഇതിലൂടെ അമേരിക്കയുടെ രഹസ്യവിവരങ്ങളോ നിയന്ത്രിത സെമികണ്ടക്‌ടർ സാങ്കേതിക വിദ്യയോ ചൈനയ്‌ക്ക് കൈമാറിയിട്ടുണ്ടോ എന്ന ആശങ്കയും ഉയർന്നിരുന്നു.

ഇതിനുപുറമെ ഹുവാങ്ങിന് മറ്റു സ്‌ത്രീകളുമായും വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സിഇഒ സ്‌ഥാനവും ഡയറക്‌ടർ ബോർഡ് അംഗത്വവും അദ്ദേഹം രാജിവെച്ചത്. ഹുവാങ് സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസ് ഇടക്കാല സിഇഒയുടെ ചുമതല ഏറ്റെടുത്തിരുന്നു.

അതേസമയം, തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും കമ്പനിയെ നയിക്കാനുള്ള ഉത്തരവാദിത്തം കൂടുതൽ പ്രതിബദ്ധതയോടെ ഏറ്റെടുക്കുമെന്നും ഹുവാങ് പ്രതികരിച്ചു. തനിക്ക് വീണ്ടും അവസരം നൽകിയ ഡയറക്‌ടർ ഇടക്കാലത്ത് കമ്പനിയെ നയിച്ച ഉദ്യോഗസ്‌ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, ഹുവാങ്ങിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടരുമെന്ന് എൻവിഡിയ അറിയിച്ചു.

Most Read| ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE