പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി സ്വദേശി സിന്ധുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്ളാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ 11 മണിയോടെ അടുത്ത ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്ളാസ്റ്റിക് കവർ കെട്ടിയ നിലയിലായതിനാൽ മരണത്തിൽ ദുരുഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പോലീസിനിൽ നിന്നുള്ള വിവരം.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത



































