കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം

പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്‌റ്റ് മനിശ്ശേരി പാന്തലിൽ പിആർ അജയ് എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Accident
Rep. Image

ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്‌റ്റ് മനിശ്ശേരി പാന്തലിൽ പിആർ അജയ് എന്നിവരാണ് മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്.

പുലർച്ചെയാണ് അപകടം നടന്നത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിൽസയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE