കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീണാണ് മരിച്ചത്. അജൽ തന്നെ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടം. സംഭവത്തിൽ അജലിന്റെ പിതാവിന്റെ പേരിൽ കേസെടുക്കും. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് കേസ്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. അജൽ ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിടുകയും സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു. സ്കൂട്ടറിൽ അജലിന് പുറമെ സ്കൂട്ടറിൽ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പരിക്കുകളോടെ ചികിൽസയിലാണ്.
Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!



































