കേരള കുംഭമേള ജനുവരി 15 മുതൽ; പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും

പ്രയാഗ് രാജിൽ നടക്കുന്നതിന് സമാനമായി ജനുവരി 15ന് മകരസംക്രമം തൊട്ട് മാർച്ച് ആറിന് ശിവരാത്രി വരെയുള്ള 51 ദിവസങ്ങളിൽ ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് മേള.

By Senior Reporter, Malabar News
Kerala Kumbh Mela 2026
തിരുനാവായയിൽ നടന്ന മഹാമാഘ മഹോൽസവത്തിൽ നിന്ന് (Image Courtesy: Sathyam Online)

തിരുനാവായ: ചത്രിമൂർത്തി സംഗമസ്‌ഥാനമായ തിരുനാവായയിൽ ‘കേരളത്തിന്റെ കുംഭമേള’ (മഹാമാഘ മഹോൽസവം) ജനുവരി 15 മുതൽ നടക്കും. കുഭമേളയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് അദ്ദേഹം ക്ഷേത്രനടയിൽ മഹാമാഘ മഹോൽസവം വിളംബരം ചെയ്‌തു.

പ്രയാഗ് രാജിൽ നടക്കുന്നതിന് സമാനമായി ജനുവരി 15ന് മകരസംക്രമം തൊട്ട് മാർച്ച് ആറിന് ശിവരാത്രി വരെയുള്ള 51 ദിവസങ്ങളിൽ ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നതെന്ന് മഹാമണ്ഡലേശ്വർ പറഞ്ഞു.

കുഭമേളയുടെ ഭാഗമായി എല്ലാ നിളാ തടങ്ങളെയും യോജിപ്പിച്ചുള്ള നിളാ പരിക്രമണം നടത്തും. നിളാ തീരത്തുള്ള ആധ്യാത്‌മിക, സാംസ്‌കാരിക കേന്ദ്രങ്ങളിൽ അവയെ പുനരുജ്‌ജീവിപ്പിക്കാനുള്ള പ്രത്യേക നടപടികളുമുണ്ടാകും. നവംബർ ഏഴിന് നവാമുകുന്ദ ക്ഷേത്രത്തിൽ കുംഭമേളയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കും.

കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എത്തുമെന്ന് സംഘാടകർ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും എത്തും. തിരുനാവായയിലേക്ക് ഇത്തവണ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകളും റെയിൽവേ ഏർപ്പെടുത്തും. കഴിഞ്ഞതവണയും സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ചിരുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE