കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി

പാലക്കാട് സ്വദേശിനിയായ ജൂബി ജോസ് ആണ് കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി ചുമതലയേൽക്കുന്നത്. ഡിസംബറിൽ സ്‌ഥാനമേൽക്കുന്ന റൂബി, മൂന്നുവർഷം കരാർ അടിസ്‌ഥാനത്തിൽ തുടരുമെന്ന് സർക്കാർ അറിയിച്ചു.

By Senior Reporter, Malabar News
Juby Jose
ജൂബി ജോസ്

കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. പാലക്കാട് സ്വദേശിനിയായ ജൂബി ജോസ് ആണ് കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി ചുമതലയേൽക്കുന്നത്. ഡിസംബറിൽ സ്‌ഥാനമേൽക്കുന്ന റൂബി, മൂന്നുവർഷം കരാർ അടിസ്‌ഥാനത്തിൽ തുടരുമെന്ന് സർക്കാർ അറിയിച്ചു.

സ്‌റ്റാർട്ടപ്പ് മിഷന്റെ നിലവിലെ സിഇഒ അനൂപ് അംബിക കാലാവധി പൂർത്തിയാക്കുന്നതോടെയാണ് പുതിയൊരാളെ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചത്. 2002 ജൂണിലാണ് അനൂപ് അബിക സിഇഒ ആയി ചുമതലയേറ്റത്. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. 2025 ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നു.

ഇനിയും പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് അനൂപ് അറിയിച്ചതോടെയാണ് പുതിയ സിഇഒയെ നിയമിക്കാൻ കളമൊരുങ്ങിയത്. ജൂബി സ്‌ഥാനമേൽക്കുന്നത് വരെ അനൂപ് പദവിയിൽ തുടരും. നിലവിൽ സെക്കൻഡ് കരിയേഴ്‌സ് എന്ന കമ്പനിയിൽ ചീഫ് പ്രോഡക്‌ട് ഓഫീസറാണ് ജൂബി ജോസ്. 253 പേരാണ് സിഇഒ സ്‌ഥാനത്തേക്ക്‌ അപേക്ഷിച്ചത്. ഇവരിൽ നിന്ന് സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയ 13 പേരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.

12 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്ന് മൂന്നുപേരാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടത്. കാർത്തിക് പരശുറാം ബാലകൃഷ്‌ണൻ രണ്ടാം റാങ്കും സന്തോഷ് സിസി മൂന്നാം റാങ്കും നേടി. ഒന്നാം റാങ്ക് നേടിയ ജൂബി ജോസിനെ സിഇഒ സ്‌ഥാനത്തേക്ക്‌ നിയമിക്കാൻ തീരുമാനിച്ചതായും സർക്കാർ ഉത്തരവിൽ പറയുന്നു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE