അമേരിക്കൻ മണ്ണിൽ ആക്രമണത്തിന് ഇറാൻ പദ്ധതി; ഇന്റലിജൻസ് റിപ്പോർട് പുറത്ത്

യുഎസ് തലസ്‌ഥാനം അടക്കമുള്ള സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് ഡേർട്ടി ബോംബുകളോ രാസായുധങ്ങളോ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതി.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image

വാഷിങ്ടൻ: അമേരിക്കയെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥരെ ലക്ഷ്യമിട്ട് അമേരിക്കൻ മണ്ണിൽ ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നുവെന്നാണ് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട് ചെയ്‌തത്.

യുഎസ് തലസ്‌ഥാനം അടക്കമുള്ള സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് ഡേർട്ടി ബോംബുകളോ രാസായുധങ്ങളോ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതി. സാധാരണ സ്‌ഫോടക വസ്‌തുക്കൾക്കൊപ്പം റേഡിയോ ആക്‌ടീവ്‌ ഘടകങ്ങൾ കൂടി ചേർത്ത് നിർമിക്കുന്ന ബോംബുകളെയാണ് ഡേർട്ടി ബോംബ് എന്ന് വിളിക്കുന്നത്.

അക്രമിക്കേണ്ട വ്യക്‌തികൾ, ആക്രമണം നടത്തേണ്ട സ്‌ഥലങ്ങൾ എന്നിവയടക്കം ഇറാൻ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ പശ്‌ചാത്തലത്തിൽ സുരക്ഷ ശക്‌തമാകുന്നത് ഉൾപ്പടെയുള്ള അടിയന്തര നടപടികൾ കഴിഞ്ഞ ഒരാഴ്‌ചയായി അമേരിക്കൻ ഭരണകൂടം സ്വീകരിച്ച് വരികയാണ്.

സാധ്യതയുള്ള എല്ലാ ഭീഷണികളുടെ യുഎസ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോൾ ഭീഷണികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്‌താവ്‌ പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം, പശ്‌ചിമേഷ്യക്ക് പുറത്ത് അമേരിക്കയെ ലക്ഷ്യം വയ്‌ക്കാൻ ഇറാൻ ശ്രമിക്കുന്നത് ഗൗരവത്തോടെയാണ് യുഎസ് കാണുന്നത്.

യുദ്ധം ഉടൻ അവസാനിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് യുഎസ് പ്രസിഡണ്ട് പറഞ്ഞിരുന്നു. എന്നാൽ, നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷവും ട്രംപ് ഭരണകൂടം ഇറാന്റെ ദ്വീപുകളിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പകരമായി ഹോർമുസിലെ കപ്പൽ ഗതാഗതം തടസപ്പെടുത്തിയും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടും ഇറാൻ തിരിച്ചടി തുടരുകയാണ്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE