കൊല്ലത്ത് വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Crime
Representational Image

കൊല്ലം: ഉളിയക്കോവിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടൻ മുകുന്ദനെ വീട്ടിലെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.

ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഈസ്‌റ്റ് പോലീസ് വാതിൽ തുറന്ന് വീട്ടിൽ കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ദമ്പതികളുടെ മക്കൾ വിദേശത്താണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

Most Read| പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE