കൊല്ലം: കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. ഗുരുതര പരിക്കുകളോടെ റോഡിൽ ഉപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്‌റ്റിലായി.
ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിന് പിന്നാലെ ഡ്രൈവർ നിർത്താതെ പോവുകയായിരുന്നു. കാറിനടിയിൽപ്പെട്ട വയോധികനെ വലിച്ചു കൊണ്ടുപോവുകയും വീട് എത്തുന്നതിന് ഏകദേശം 200 മീറ്റർ അകലെ ഇയാളെ ഉപേക്ഷിക്കുകയും ആയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വഴിയിൽ കിടന്ന വയോധികനെ നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ ഇയാൾ മരിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































