ബോർഡ്-കോർപറേഷൻ വിഭജനം; അതൃപ്‌തി പരസ്യമാക്കി എ ഗ്രൂപ്പ്, കോൺഗ്രസിൽ ഭിന്നത

തീരുമാനം എടുക്കുന്നതിൽ എ ഗ്രൂപ്പ് നേതാക്കളെ പരിഗണിക്കാത്തതാണ് ഗ്രൂപ്പിനുള്ളിലെ അതൃപ്‌തിക്ക് കാരണം.

By Senior Reporter, Malabar News
udf

തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തീരുമാനം എടുക്കുന്നതിൽ എ ഗ്രൂപ്പ് നേതാക്കളെ പരിഗണിക്കാത്തതാണ് ഗ്രൂപ്പിനുള്ളിലെ അതൃപ്‌തിക്ക് കാരണം. വിഷയത്തിൽ ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡണ്ടുമാർ കടുത്ത വിമർശനം ഉന്നയിച്ചു.

അർഹമായ പ്രാതിനിധ്യം ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഇല്ലെന്ന് ഡിസിസി പ്രസിഡണ്ടുമാർ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ മാത്രം ചർച്ച നടത്തി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് പ്രധാന പരാതി. നിർണായക വിഷയങ്ങളിൽ ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചിക്കുന്ന പതിവ് ഒഴിവാക്കപ്പെടുന്നുവെന്നും എ ഗ്രൂപ്പ് ആക്ഷേപം ഉന്നയിച്ചു.

ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്തുകയോ അഭിപ്രായം തേടുകയോ ചെയ്‌തില്ലെന്നും നേതാക്കൾക്ക് പരാതിയുണ്ട്. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡണ്ടിന്റെയും നടപടികളിലുള്ള അതൃപ്‌തി എ ഗ്രൂപ്പ് നേതാക്കൾ ഇതിനകം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനങ്ങൾ ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകുന്ന രീതി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE