വിഭാഗീയത; സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു, നേതാക്കളെ തരംതാഴ്‌ത്തി

ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി ഉണ്ണികൃഷ്‌ണൻ, കെകെ അശോകൻ എന്നിവരെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത്.

By Senior Reporter, Malabar News
cpm
Rep. Image

ആലപ്പുഴ: വിഭാഗീയതയെ തുടർന്ന് സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം പുതിയ പത്തംഗ അഡ്ഹോക് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മനു സി പുളിക്കന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.

കൂടാതെ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി ഉണ്ണികൃഷ്‌ണൻ, കെകെ അശോകൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ചെയ്‌തു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗങ്ങളിലാണ് കുട്ടനാട്ടിൽ ഇപ്പോഴും വിഭാഗീയത തുടരുന്നതായി വിലയിരുത്തൽ ഉണ്ടായതും തുടർന്ന് ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതും.

കഴിഞ്ഞ സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ കുട്ടനാടിനെ വിഭാഗീയത അവസാനിക്കാത്ത സ്‌ഥലം എന്നാണ് പാർട്ടി വിശേഷിപ്പിച്ചിരുന്നത്. മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഒരു വിഭാഗം പാർട്ടിവിട്ട് സിപിഐയിൽ ചേരുകയും പിന്നീട് അവർ എൽഡിഎഫിന്റെ ഭാഗമാവുകയും ചെയ്‌തിരുന്നു.

ആഴ്‌ചകൾക്ക് മുൻപ് ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ സിഎംപിയിലും മറ്റൊരാൾ ബിജെപിയിലും ചേർന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നേതാക്കളുടെ ഇത്തരം കൂടുമാറ്റങ്ങൾക്ക് കാരണം രൂക്ഷമായ വിഭാഗീയത പ്രശ്‌നങ്ങളാണെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ പാർട്ടി നേതൃത്വം ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE