‘മമ്മൂട്ടിയെ പോലൊരാളുടെ വിമർശനം ക്രിയാത്‌മകമായി കാണുന്നു; വളഞ്ഞിട്ടാക്രമണത്തിന് ഇല്ല’

കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹികൾ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ഇടത് അനുകൂല സൈബർ പേജുകളിൽ ഉൾപ്പടെ നടനെതിരെ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നത്.

By Senior Reporter, Malabar News
MV Govindan
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്‌മകമായിട്ടാണ് കാണുന്നതെന്നും യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ലരീതിയിൽ സംവദിക്കണം എന്ന് കരുതുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മമ്മൂട്ടിക്കും അദ്ദേഹം സന്ദർശിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.

”മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. അയാളെപ്പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അത് ക്രിയാത്‌മകമായിട്ടാണ് കാണുന്നത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്ന് കരുതിന്ന പാർട്ടിയാണ്. വളഞ്ഞിട്ടാക്രമണത്തിന് ഞങ്ങളില്ല. സിപിഎമ്മിന് അങ്ങനെ ഒരു താൽപര്യവുമില്ല”- എംവി ഗോവിന്ദൻ പറഞ്ഞു.

എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും മാത്രമല്ല, കക്ഷി രാഷ്‌ട്രീയത്തിലധീതമായി എല്ലാ മേഖലകളിലുള്ളവരെയും കാണാൻ ഞങ്ങൾ പോവുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹികൾ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ഇടത് അനുകൂല സൈബർ പേജുകളിൽ ഉൾപ്പടെ നടനെതിരെ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നത്.

Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE