ഹർദീപ് സിങ് പുരി രാജ്യസഭാ സ്‌ഥാനാർഥി; മധ്യപ്രദേശിൽ മൽസരിക്കും

വാർത്താവിനിമയ സഹമന്ത്രി എൽ മുരുകൻ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ ഒഴിവുവന്നത്.

By Senior Reporter, Malabar News
hardeep-singh-puri

ന്യൂഡെൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു ബിജെപി. മധ്യപ്രദേശിൽ ഒഴിവുവന്ന സീറ്റിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് ഹർദീപ് സിങ് പുരി മൽസരിക്കുക. നവംബർ 12നാണ് ഉപതിരഞ്ഞെടുപ്പ്.

ഇതോടെ കേന്ദ്രമന്ത്രിയുടെ രാഷ്‌ട്രീയ ഭാവി സംബന്ധിച്ച് ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക സിഖ് പ്രതിനിധിയായ ഹർദീപ് സിങ് പുരി നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. ആദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി വരുന്ന നവംബറിൽ അവസാനിക്കുകയാണ്.

ഉത്തർപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി എട്ട് സ്‌ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നെങ്കിലും അതിൽ പുരിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വലിയ രീതിയിലുള്ള രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

വാർത്താവിനിമയ സഹമന്ത്രി എൽ മുരുകൻ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ ഒഴിവുവന്നത്. പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ചുമതല കൂടി മുരുകൻ, രാജ്യസഭാംഗമായി 2030 വരെ കാലാവധി ഉണ്ടായിരുന്നിട്ടും പെട്ടെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജി പ്രഖ്യാപിച്ചത്.

വെങ്കയ്യ നായിഡു ഉപരാഷ്‌ട്രപതിയായതിന് പിന്നാലെയാണ് പുരി മന്ത്രി സ്‌ഥാനത്തേക്ക്‌ എത്തുന്നത്. ഭവന-നഗരകാര്യ വകുപ്പ് മന്ത്രിസ്‌ഥാനമാണ് ലഭിച്ചത്. 2019ൽ അമൃത്‌സറിൽ നിന്ന് ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും കോൺഗ്രസിന്റെ ഗുർജീത് സിങ് ഒജ്‌ലയോട് പരാജയപ്പെട്ടിരുന്നു.

വാണിജ്യ- വ്യവസായ വകുപ്പ് സഹമന്ത്രി സ്‌ഥാനവും സ്വതന്ത്ര ചുമതലയുള്ള വ്യോമയാന വകുപ്പ് സഹമന്ത്രി സ്‌ഥാനവും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. രണ്ടാം മോദി സർക്കാരിൽ 2021ൽ ഭവന- നഗരകാര്യ വകുപ്പുകൾക്ക് ഒപ്പം പെട്രോളിയം-പ്രകൃതിവാതക വകുപ്പുകൾ കൂടി ലഭിച്ചു.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE