ന്യൂഡെൽഹി: നവംബർ ഒന്ന് മുതൽ ഇന്ത്യയിൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്ര സർക്കാർ. എല്ലാ ഇൻകമിങ് കോളുകളിലും നമ്പറിനൊപ്പം പേരും ഫോണിൽ കാണിക്കും. കോളിങ് നെയിം പ്രസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി.
ഇതുപ്രകാരം നിങ്ങളുടെ ഫോണിലേക്ക് ആര് വിളിച്ചാലും നമ്പറിനൊപ്പം പേരും കൂടി ഇനി കാണിക്കും. വിളിക്കുന്നയാളുടെ നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതായിരിക്കും സ്ക്രീനിൽ കാണിക്കുക. നമ്പർ സേവ് ചെയ്തില്ലെങ്കിൽ, ആ നമ്പർ എടുക്കുമ്പോൾ ലഭിച്ച സിം കാർഡ് രേഖകളിലുള്ള ഔദ്യോഗിക പേരായിരിക്കും സ്ക്രീനിൽ കാണിക്കുക.
വിദേശത്ത് നിന്നുള്ള കോളുകളാണെങ്കിൽ പേരിന് പകരം ഇന്റർനാഷണൽ കോൾ എന്ന് മാത്രമാണ് കാണിക്കുക. എയർടെൽ, ജിയോ, വോഡഫോൺ, ഐഡിയ തുടങ്ങിയ പ്രധാന ടെലികോം സേവന ദാതാക്കൾ വയർലെസ് നെറ്റ്വർക്കുകളിലാണ് ആദ്യഘട്ടത്തിൽ വരിക. 4G, 5G ഹൈ- ജനറേഷൻ വയർലെസ് നെറ്റ്വർക്കുകളിലാണ് നിലവിൽ ഈ സേവനം ലഭിക്കുക. പിന്നീട് 2G, 3G, ലാൻഡ്ലൈൻ നെറ്റ്വർക്കുകളിലേക്ക് ഇത് പരിഗണിക്കും.
ഇതിനായി ഓരോ ടെലികോം സേവനദാതാക്കളും തങ്ങളുടെ വരിക്കാരുടെ പേരും ഫോൺ നമ്പറും മാപ്പ് ചെയ്യുന്ന ഡാറ്റാബേസ് തയ്യാറാക്കി സൂക്ഷിക്കും. കോൾ വരുമ്പോൾ നിങ്ങളുടെ ടെലികോം കമ്പനി ഈ ഡാറ്റാബേസിൽ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര് കണ്ടെത്തി നിങ്ങളുടെ ഫോൺ സ്ക്രീനിൽ പ്രദർശിപ്പിക്കും.
സുരക്ഷയ്ക്കായി സെക്യൂരിറ്റി ബൈ ഡിസൈൻ മാതൃക പിന്തുടരാനാണ് ടെലികോം സേവനദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത്, കോൾ കട്ട് ചെയ്ത ഉടൻ തന്നെ കണ്ടെത്തിയ പേര് നെറ്റ്വർക്കിൽ നിന്ന് നീക്കം ചെയ്യണം. ഇത് ഓപ്പറേറ്റർമാർ സൂക്ഷിച്ചുവെക്കാൻ പാടില്ലെന്നർഥം. അതിനാൽ, സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക



































