ജാർഖണ്ഡിൽ വാഹനാപകടം; നാല് സ്‌ത്രീകൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം

ബീഹാർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

By Senior Reporter, Malabar News
jharkhand Accident
ജാർഖണ്ഡിൽ ഉണ്ടായ അപകടത്തിൽ നിന്ന് / Image Courtesy: Deccan Chronicle

റാഞ്ചി: ജാർഖണ്ഡിലെ രാംഗഢിൽ വാഹനാപകടത്തിൽ തീർഥാടകർക്ക് ദാരുണാന്ത്യം. നാല് സ്‌ത്രീകൾ ഉൾപ്പടെ 13 പേരാണ് മരിച്ചത്. റാഞ്ചി പട്‌ന ദേശീയപാതയിൽ പൈങ്കിളിയിലായിരുന്നു അപകടം. ബീഹാർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 33ൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.

14 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്‌കോർപിയോ മുമ്പിൽ പോവുകയായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. രാജ്‌റപ്പയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാൾ സദർ ആശുപത്രിയിൽ ചികിൽസയിലാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർ ബീഹാറിലെ വളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE