താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ബസ് ജീവനക്കാർ പിടിയിൽ

കോഴിക്കോട്-അടിവാരം റൂട്ടിലോടുന്ന ബസ് ജീവനക്കാരായ ഡ്രൈവർ അനീഷ്, ക്ളീനർ സജിത്ത് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
bus employees arrested
അറസ്‌റ്റിലായ അനീഷ്, സജിത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ 20 വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത കേസിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. ബസ് ഡ്രൈവർ അനീഷ്, ക്ളീനർ സജിത്ത് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. റോഡരികിൽ നിർത്തിയിട്ട ബസിൽവെച്ചായിരുന്നു പീഡനം. നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.

കോഴിക്കോട്-അടിവാരം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് പ്രതികൾ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നരിക്കുനിയിലെ ഒരു സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയാണ്.

ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെ പ്രതികൾ കാറിലെത്തുകയും ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം സ്വകാര്യ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്‌തുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE