പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയയുടെ പേര് വോട്ടർപട്ടികയിൽ; ഡെൽഹി പോലീസ്

1980ൽ തന്നെ സോണിയയുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, 1983ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും ഡെൽഹി പോലീസ് റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

By Senior Reporter, Malabar News
Sonia's interrogation should be postponed; The letter was given to Ed

ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഡെൽഹി പോലീസ്. 1980ൽ തന്നെ സോണിയയുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, 1983ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും ഡെൽഹി പോലീസ് റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ മജിസ്‌ട്രേറ്റിൽ മന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ സ്‌ഥിരീകരണം വരുത്തിയിട്ടുണ്ടെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വ്യാജരേഖ ചമയ്‌ക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് റൗസ് അവന്യൂ കോടതി പോലീസിനോട് റിപ്പോർട് തേടിയത്.

പിന്നാലെ പോലീസ് റിപ്പോർട് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. വ്യാജരേഖ ചമയ്‌ക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡെൽഹി പോലീസിന് കൂടുതൽ കോടതി കൂടുതൽ സമയം അനുവദിച്ചു. ഹരജി വീണ്ടും ഡിസംബർ 14ലേക്ക് മാറ്റി.

സോണിയക്ക് 1983 ഏപ്രിലിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ്, 1980ലെ വോട്ടർപട്ടികയിൽ അവരുടെ പേര് ഉൾപ്പെട്ടിരുന്നുവെന്ന അഭിഭാഷകനായ വികാസ് ത്രിപാഠിയുടെ പരാതിയിൽ നവംബർ 18നാണ് റൗസ് അവന്യൂ കോടതി ഐപി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്ഒയോട് അന്വേഷണ റിപ്പോർട് തേടിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ജോഷിയാണ് നിർദ്ദേശം നൽകിയത്.

1980, 1981, 1983 വർഷങ്ങളിലെ വോട്ടർ പട്ടികയിലുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ രേഖകളുടെ അസ്സൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വികാസ് ത്രിപാഠിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അജയ് ബർമനാണ് ഹാജരായത്.

Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE