വോട്ടർ ഐഡി കാർഡുകൾ പ്‌ളാസ്‌റ്റിക്ക് കവറിൽ കുഴിച്ചിട്ട നിലയിൽ; സംഭവം കോഴിക്കോട്ട്

പന്തീരാങ്കാവ് ശ്രീകൃഷ്‌ണ മന്ദിരത്തിന് സമീപമുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്‌തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
election id card discoverd in kozhikode
കുഴിച്ചിട്ട നിലയിൽ കണ്ടെടുത്ത വോട്ടർ ഐഡി കാർഡുകൾ / Image Courtesy: Kerala Kaumudi Online

കോഴിക്കോട്: പന്തീരാങ്കാവിൽ ഇലക്ഷൻ ഐഡി കാർഡുകൾ പ്‌ളാസ്‌റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്‌ണ മന്ദിരത്തിന് സമീപമുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്‌തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പറമ്പിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെയാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ വിവരം പന്തീരാങ്കാവ് പോലീസിനെ അറിയിക്കുകായയിരുന്നു. 926 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131ആം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്.

സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാർഡുകളും കൂട്ടത്തിലുണ്ട്. മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ഇ. വിശ്വനാഥ്‌നറെ വീടിന്റെ പിൻവശത്തുള്ള പറമ്പിന്റെ മതിൽ തകർന്നപ്പോഴാണ് കാർഡുകൾ കണ്ടെത്തിയത്.

2015 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്‌ത കാർഡുകളാണെന്നും പുതിയ കാർഡ് നൽകിയപ്പോൾ തിരിച്ചെടുത്തതാവാമെന്നും ആണ് പരിശോധന നടത്തിയ പന്തീരാങ്കാവ് പോലീസിന്റെയും പന്തീരാങ്കാവ് വില്ലേജ് ഓഫീസ് അധികൃതരുടെയും നിഗമനം.

കളക്‌ട്രേറ്റിൽ തിരിച്ചെത്തിക്കേണ്ട പഴയ കാർഡുകൾ ഉപേക്ഷിതാവാനാണ് സാധ്യതയെന്ന് വില്ലജ് ഓഫീസർ കെഎസ് അനിത്ത് പറഞ്ഞു. കണ്ടെത്തിയ കാർഡുകൾ നടപടികൾ പൂർത്തിയാക്കി ഇലക്ഷൻ വിഭാഗത്തിന് കൈമാറിയെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്‌പെക്‌ടർ അർജുൻ അജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി.

Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE