മലപ്പുറത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്

പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളും രണ്ടുപേർ തമിഴ്‌നാട് സ്വദേശികളുമാണ്.

By Senior Reporter, Malabar News
Wall Collapse
Rep. Image

മലപ്പുറം: തലക്കടത്തൂർ പടിഞ്ഞാറക്കരയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് ജോലി ചെയ്‌തുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. കരിങ്കല്ല് ഉൾപ്പടെയുള്ള മതിൽ പൂർണമായും ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളും രണ്ടുപേർ തമിഴ്‌നാട് സ്വദേശികളുമാണ്. മലയാളികളായ റഷീദ്, അഷ്‌റഫ് എന്നിവർക്കാണ് പരിക്കേറ്റത്. തമിഴ്‌നാട് സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE