Sun, Sep 24, 2023
32.9 C
Dubai
Home Tags News From Malabar

Tag: News From Malabar

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു...

പാലക്കയത്ത് ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം

പാലക്കാട്: സംസ്‌ഥാനത്ത്‌ മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പാലക്കയം ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു....

ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിയെ ഇതരസംസ്‌ഥാന തൊഴിലാളി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എംഎസ് അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ...

പ്രകൃതി വിരുദ്ധ പീഡനവും ഭീഷണിയും; വയോധികന് 40 വർഷം കഠിന തടവും പിഴയും

കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി...

പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം; സ്‌ത്രീയുടേതെന്ന് സൂചന

കണ്ണൂർ: തലശേരി-കുടക് അന്തർ സംസ്‌ഥാന പാതിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് സൂചന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം...

ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ  റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന്...

നിപ; വയനാട് ജില്ലയിലും നിയന്ത്രണം- മാസ്‌ക് നിർബന്ധമാക്കി

വയനാട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ വയനാട് ജില്ലയിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാരാണെങ്കിൽ യാത്ര...

പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിലാണ്...
- Advertisement -