സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു.

By Senior Reporter, Malabar News
K Muraleedharan

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കും. വൃത്തിഹീനമായ തട്ടുകട പ്രവർത്തിക്കാൻ അനുവദിക്കില്ല. വയനാട് ഒരു വിദ്യാലയത്തിലെ 164 കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിൽ ഇതുമായി ബന്ധമില്ല.

വിദ്യാലയത്തിലെ കിണറിലെ വെള്ളത്തിന്റെ പരിശോധനാ ഫലം വന്നിട്ടില്ല. വിദ്യാലയങ്ങളിലെ ശുചിത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല രോഗം ബാധിച്ച വ്യക്‌തി ആഹാരം പാചകം ചെയ്‌താലും പ്രശ്‌നമാണ്. ശുചിത്വം പാലിക്കുകയാണ് പ്രധാന പോംവഴി.

കോഴിക്കോട് പലഭാഗത്തും രോഗലക്ഷണങ്ങൾ കാണുന്നുണ്ട് എന്നാണ് റിപ്പോർട്. ചില വ്യാജവാർത്തകൾ വരുന്നുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE