പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു

കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിൽ ഇന്ന് വൈകീട്ടാണ് സംഭവം.

By Senior Reporter, Malabar News
theft in bus
Rep. Image

കോഴിക്കോട്: പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായാണ് വിവരം. കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിൽ വലിയ രീതിയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.

ഇന്ന് വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും എടുത്ത ബസാണിത്. കുന്ദമംഗലം എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ബസ് കുന്ദമംഗലം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ ഇറക്കി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ബസ് യാത്ര അനുവദിക്കുകയായിരുന്നു.

Most Read| കെ-ഫോൺ; സ്‌കൂളുകൾക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE