ഹൊറർ നോവലിസ്‌റ്റ് അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ‘പൊടിപൂരം’ നവാഗതനായ നിവിൻ ദാമോദരനാണ് സംവിധാനം നിർവഹിക്കുന്നത്. ബിബിൻ ജോർജ്, അഭിമന്യു ഷമ്മിതിലകൻ എന്നിവർക്കൊപ്പം രേണു സൗന്ദറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻഎം ബാദുഷ, അൻസജ് ഗോപി, സ്വപ്‍ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്‌ട്രിയിൽ കഴിഞ്ഞ ഒന്നരദശാബ്‌ദമായി പ്രവർത്തിക്കുന്ന യുവ പിആർഒ പി. ശിവപ്രസാദിനൊപ്പം അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവരും കൂടിചേർന്നാണ് ത്രികാൽ സ്‌റ്റുഡിയോസിന്റെ ബാനറിൽ ‘പൊടിപൂരം’ നിർമ്മിക്കുന്നത്.
രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്ക് സഹ നിർമ്മാതാക്കളായി ബോണി അസ്സനാർ, അഭിമന്യു കൃഷ്‌ണൻ എന്നിവരുമുണ്ട്. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരും.
എഡിറ്റർ- ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, വസ്‍ത്രാലങ്കാരം- സൂര്യ ശേഖർ, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- കെജെ വിനയൻ, പ്രൊജക്‌ട് കോ ഓർഡിനേഷൻ- ഹരീഷ് എവി, ടെക്‌നിക്കൽ സപ്പോർട്ട്- സ്‌റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ- സുജിത്ത് സുധാകർ. സൗണ്ട് ഡിസൈൻ- ഹരി നാരായണൻ, സൗണ്ട് മിക്‌സിങ്- അജിത് എ ജോർജ്, സ്‌റ്റുഡിയോ- ഹൈ സ്‌റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിങ്- ബിസി ക്രിയേറ്റീവ്‌സ്, പ്രൊമോഷൻ കൺസൾട്ടന്റ്- മനു കെ തങ്കച്ചൻ, സ്‌റ്റിൽസ്- ജസ്‌റ്റിൻ ജെയിംസ്, പബ്‌ളിസിറ്റി ഡിസൈൻ- റോസ് മേരി ലില്ലു, മാജിക് മൊമന്റ്‌സ് എന്നിവരുമാണ് നിർവഹിക്കുന്നത്.
വിതരണം- ഫസ്സ് ക്‌ളാസ്സ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്‌ളോബൽ വെഞ്ചേഴ്‌സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പിആർഒ- എഎസ് ദിനേശ്, പി ശിവപ്രസാദ്.
Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’







































