പഴം മേളയിൽ കൗതുകമായി ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസർ രൂപങ്ങൾ

ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ഒരു വലിയ ദിനോസറാണ് ഏറെ കൗതുകകരം. കൂടാതെ 4.5 ടൺ വിവിധങ്ങളായ പഴങ്ങളാൽ ഒരുക്കിയ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ദിനോസറിന്റെ രൂപങ്ങൾ, സസ്യബുക്കായ ദിനോസർ, രാക്ഷസപക്ഷിയുടെ രൂപം തുടങ്ങിയവയും സന്ദർശകരുടെ മനം കവരുന്നതാണ്.

By Senior Reporter, Malabar News
ooty Fruit Fest
കൂനൂർ സിംസ് പാർക്കിൽ നടക്കുന്ന പഴ മേളയിൽ ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസറിന്റെ രൂപം (Image Courtesy: Malayala Manorama Online) Cropped & Resized by Team MN

ഊട്ടി കൂനൂർ സിംസ് പാർക്കിലെ പഴം മേളയിൽ പ്രധാന ആകർഷണമായി ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസറുകളുടെ രൂപങ്ങൾ. ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ഒരു വലിയ ദിനോസറാണ് ഇതിൽ ഏറെ കൗതുകകരം.

ഇത് കൂടാതെ 4.5 ടൺ വിവിധങ്ങളായ പഴങ്ങളാൽ ഒരുക്കിയ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ദിനോസറിന്റെ രൂപങ്ങൾ, സസ്യബുക്കായ ദിനോസർ, രാക്ഷസപക്ഷിയുടെ രൂപം തുടങ്ങിയവയും സന്ദർശകരുടെ മനം കവരുന്നതാണ്.

ഇതല്ലാതെ കോയമ്പത്തൂർ, ധർമപുരി, ഈറോഡ്, കരൂർ, കൃഷ്‌ണഗിരി, തിരുവണ്ണാമല, വിഴുപുരം തുടങ്ങിയ ജില്ലകളിലെ ഹോർട്ടികൾച്ചർ വിഭാഗങ്ങൾ ഒരുക്കിയ വിവിധങ്ങളായ ശിൽപ്പങ്ങളും ആകർഷണീയമാണ്. പഴം മേളം ശനിയാഴ്‌ച സമാപിക്കും. സിംസ് പാർക്കിൽ നടക്കുന്ന 66ആംമത്തെ പഴം മേളയാണിത്. നീലഗിരി സമ്മർ ഫെസ്‌റ്റിലെ അവസാനത്തെ മേളയും.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE