ന്യൂഡൽഹി: ഡെൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികളെ ക്രൂരമായി നേരിട്ട പോലീസ് നടപടിക്കെതിരെ എസ്എഫ്ഐ 24ന് അഖിലേന്ത്യാ പഠിപ്പ് മുടക്ക് സമരം നടത്തും.
നാളെ വിഷയത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലോക്‌ഭവൻ മാർച്ച് നടത്തും. ഡിവൈഎഫ്ഐ, സിഐടിയു, കിസാൻ സഭ തുടങ്ങി വിവിധ സംഘടനകളുടെ പിന്തുണയോടെയാകും മാർച്ച്.
24ന് പഠിപ്പ് മുടക്കി സമരം ചെയ്യും. 25ന് പോലീസുകാർക്ക് എസ്എഫ്ഐ പ്രവർത്തകർ ‘മെലഡി’ ചോക്ളേറ്റുകൾ വിതരണം ചെയ്യും. ഇതിനൊപ്പം പോലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്‌ഥാപിച്ച് ജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നടത്തും.
പോലീസ് നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. പോലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്‌ജിമാരെയും പ്രമുഖ വ്യക്‌തികളെയും ഉൾപ്പെടുത്തി പീപ്പിൾസ് കമ്മീഷൻ രൂപീകരിക്കുമെന്നും എസ്എഫ്ഐ നേതൃത്വം വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Most Read| കള്ളാടി മണ്ണിടിച്ചിൽ; മീനാക്ഷി പാലത്തിന് ബലക്ഷയമില്ല, ഗതാഗതം ആരംഭിക്കാം





































