കൊച്ചി: എസ്ഐആറിനെതിരെ കൊച്ചിയിൽ നവംബർ ഏഴിന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പങ്കെടുക്കുമെന്നും സിജെപി എക്സിൽ കുറിച്ചു.
രാജേന്ദ്ര മൈതാനിയിൽ വൈകീട്ട് നാലിനാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്ററുകളും സിജെപി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ദീപ്കെയെ കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും.
കഴിഞ്ഞമാസം ഡെൽഹിയിലെ ജന്തർ മന്തറിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് തൊട്ടുമുൻപ് ദീപ്കെ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായ സംഭവത്തിന് ശേഷം സിജെപി പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രതിഷേധ പരിപാടിയാണ് കൊച്ചിയിലേത്.
Most Read| രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ




































