ന്യൂഡെൽഹി: കേരളത്തിലെ എസ്‌ഐആർ നടപടികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി. എസ്‌ഐആറിനെ തുടർന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്ന് കോടതി വ്യക്‌തമാക്കി. പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹരജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള എസ്‌ഐആർ ഹരജികൾ അപ്രസക്‌തമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എസ്‌ഐആറിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 24 ലക്ഷം ഇനിയും അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഎമ്മിന് വേണ്ടി കോടതിയിൽ ഹാജരായ ജി പ്രകാശ് പറഞ്ഞു.
ഇവർക്ക് പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കുകയാണെന്നും നീട്ടിനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സംസ്‌ഥാന സർക്കാരും പിന്തുണച്ചു. തുടർന്നാണ് പരാതി ഉള്ളവർക്ക് രേഖാമൂലം അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയത്. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ




































