ന്യൂഡെൽഹി: കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്എസ്ആർ- സ്പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
എസ്എസ്ആറിന് ശേഷമുള്ള കരട് 12ന് പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 11ആം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.
കേരളം, അന്തമാൻ നിക്കോബാർ ദ്വീപുകൾ, അസം, ബിഹാർ, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടത്തുക. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21ആം വകുപ്പുപ്രകാരമാണ് നടപടി.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്


































