തിരുവനന്തപുരം: നിപ്പ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചിരുന്നതായി സംശയം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നിപ്പ ബാധിതരായ ആറ് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു.
കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ രോഗികൾ മരിച്ചതെന്നാണ് മന്ത്രിയുടെ സംശയം. ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗതികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടയോയെന്നും പരിശോധിക്കുന്നതിന് ഇൻഫഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സംശയത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുവർഷത്തെ കാലയളവിൽ റെംഡിസിവിർ മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കും. 2023ൽ ആറ് നിപ്പ കേസുകൾ റിപ്പോർട് ചെയ്തതിൽ രണ്ടുപേരും 2024ൽ രണ്ട് കേസുകൾ റിപ്പോർട് ചെയ്തതിൽ രണ്ടുപേരും 2025ൽ മൂന്ന് കേസുകൾ റിപ്പോർട് ചെയ്തതിൽ രണ്ടുപേരും മരിച്ചിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം





































