കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസ്; ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് സൂചന

അറസ്‌റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് കൊലപാതകത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്.

By Senior Reporter, Malabar News
sisters found dead
Representational Image

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളുമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് സൂചന. അറസ്‌റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് കൊലപാതകത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്.

കുട്ടികളെ കൊലപ്പെടുത്താൻ നിവേദ്യയ്‌ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നതായി സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവും പരിശോധിച്ചാൽ മാത്രമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്‌തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്‌ടറുമായ എസ്. രജീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. സെപ്‌തംബർ 29ന് രാവിലെ പത്തരയോടെയാണ് കുട്ടികളെ വാടകവീട്ടിൽ കുളുമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റഫർ (3) എന്നിവരാണ് മരിച്ചത്.

കുളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കുട്ടികൾ വീണ് കിടക്കുന്നത് കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലെത്തി സംഭവത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്‌തമായത്.

ചൊവ്വാഴ്‌ച കസ്‌റ്റഡി അപേക്ഷ നൽകിയതിന് പിന്നാലെ ബുധനാഴ്‌ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസിന് നേരത്തെത്തന്നെ വിവരം ലഭിച്ചിരുന്നു. ഇയാളാണോ യുവതിയെ സഹായിച്ചതെന്ന കാര്യം ഉൾപ്പടെ പോലീസ് പരിശോധിച്ച് വരികയാണ്.

Most Read| വാഹന നികുതി കുടിശികയുണ്ടോ? ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE