പാലക്കാട്ട് വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റഫർ (3) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
siblings-dies-after-falling-into-water-tank
Rep. Image

പാലക്കാട്: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട്ട് വാടകയ്‌ക്ക് താമസിക്കുകയാണ് ജോൺ കുമാറും കുടുംബവും.

ഇരുവരും കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ വീണ് കിടക്കുന്നത് കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE