പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

ബ്രസീൽ ഉൾപ്പടെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് കോപൈഫെറ ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങൾ കാണപ്പെടുന്നത്. ഇവയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത തണ്ടിനുള്ളിൽ നിന്ന് വലിയ അളവിൽ കൊപൈബ എണ്ണ സംഭരിക്കാൻ കഴിയുന്നതാണ്.

By Senior Reporter, Malabar News
Copaifera tree
Rep. Image

തെക്കേ അമേരിക്കയിലെ ചില വനമേഖലകളിൽ വളരുന്ന ‘കോപൈഫെറ’ എന്ന മരവുമായി ബന്ധപ്പെട്ട കൗതുകകരമായ വാർത്തയാണ് ഇന്ന് ശാസ്‌ത്രലോകത്തെ അമ്പരപ്പിക്കുന്നത്. മരത്തിൽ നിന്ന് പെട്രോളോ ഡീസലോ പോലെ ഉപയോഗിക്കുന്ന ഇന്ധനം ലഭിക്കുന്നതാണ് അപൂർവ പ്രതിഭാസം.

ബ്രസീൽ ഉൾപ്പടെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് കോപൈഫെറ ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങൾ കാണപ്പെടുന്നത്. ‘ഡീസൽ മരം’ എന്നാണ് ഇവയെ വിളിക്കുന്നത്. ഇവയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത തണ്ടിനുള്ളിൽ നിന്ന് വലിയ അളവിൽ കൊപൈബ എണ്ണ സംഭരിക്കാൻ കഴിയുന്നതാണ്. സാധാരണ മരങ്ങളിൽ കാണുന്ന കറകളുമായി സാമ്യമുള്ള ഈ എണ്ണയ്‌ക്ക് പ്രത്യേക രാസഘടനയുണ്ട്.

മരത്തിന്റെ തണ്ടിൽ ചെറിയൊരു മുറിവുണ്ടാകുമ്പോൾ ഈ ദ്രാവകം പുറത്തേക്ക് ഒഴുകിയെത്തും. ഡീസൽ മരം എന്ന് വിളിക്കുന്നുണ്ടെങ്കിലും ഈ ദ്രാവകത്തിന് പെട്രോളിയം, ഡീസലുമായി വലിയ ബന്ധമൊന്നുമില്ല. കോപൈബ എണ്ണയുടെ പ്രധാന ഘടകങ്ങളിൽ ടെർപീനുകൾ ഉൾപ്പെടുന്നുണ്ട്.

ചരിത്രപരമായി തദ്ദേശീയ ജനവിഭാഗങ്ങൾ ഈ എണ്ണ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. പരമ്പരാഗത ചികിൽസയിലും വാർണിഷ്, സോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും കോപൈബ എണ്ണ ഉപയോഗിച്ചിരുന്നു. ബയോഫ്യൂവൽ എന്ന രീതിയിൽ ഈ എണ്ണയെ സംസ്‌കരിച്ചെടുക്കാനുള്ള ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE