വാഹന നികുതി കുടിശികയുണ്ടോ? ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സർക്കാർ

നാലുവർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശിക ഉണ്ടെങ്കിലും 2022 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള നികുതി കുടിശികയുടെ നിശ്‌ചിത ശതമാനം തുക മാത്രം അടച്ച് തീർപ്പാക്കാൻ ഈ പദ്ധതി അവസരം നൽകും.

By Senior Reporter, Malabar News
Vehicle Tax
Representational Image

തിരുവനന്തപുരം: ദീർഘകാലമായി നികുതി അടക്കാതെ കുടിശികയായി കിടക്കുന്ന മോട്ടോർ വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സംസ്‌ഥാന സർക്കാർ. 2022 മാർച്ച് 31നുശേഷം നികുതി അടക്കാൻ കഴിയാത്ത, അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കുടിശികയുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

നാലുവർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശിക ഉണ്ടെങ്കിലും 2022 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള നികുതി കുടിശികയുടെ നിശ്‌ചിത ശതമാനം തുക മാത്രം അടച്ച് തീർപ്പാക്കാൻ ഈ പദ്ധതി അവസരം നൽകും.

നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31 വരെയുള്ള നാലുവർഷത്തെ നികുതി കുടിശികയുടെ 40 ശതമാനം മാത്രം.

ട്രാൻസ്‌പോർട്ട് വാഹനങ്ങൾ: 2026 മാർച്ച് 31 വരെയുള്ള നാലുവർഷത്തെ നികുതി കുടിശികയുടെ 30 ശതമാനം മാത്രം.

ഈ ഒറ്റത്തവണ നികുതി തീർപ്പാക്കൽ സൗകര്യം 2027 മാർച്ച് 31 വരെയാണ് ലഭ്യമാകുക. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീൻ ടാക്‌സ് അടയ്‌ക്കുന്നതിൽ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്‌ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ബാധ്യതയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും നികുതിയോടൊപ്പം റവന്യൂ കളക്ഷൻ ചാർജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം. വാഹനം നിലവിലില്ല എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയിൽ റോഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അളവില്ലാതെ യഥാർഥ നികുതി പൂർണമായും അടക്കേണ്ടിവരുമെന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE