തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻമാർ ഉപയോഗിച്ചിരുന്നുവെന്ന് നിർണായക അന്വേഷണ റിപ്പോർട്. ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ടിലാണ് വാഹനം ഔദ്യോഗികമായി ദുരുപയോഗം ചെയ്‌തതായി സ്‌ഥിരീകരിക്കുന്നത്.
രക്ഷാപ്രവർത്തന മർദ്ദനക്കേസിൽ സസ്‌പെൻഷനിലായ അനിൽ കുമാറും സന്ദീപും ഔദ്യോഗിക കാറിൽ യാത്ര ചെയ്‌തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരെയും കൊച്ചിയിൽ വെച്ച് യാദൃശ്‌ചികമായി കണ്ടപ്പോൾ ലിഫ്റ്റ് നൽകിയതാണെന്നായിരുന്നു ഡ്രൈവർ ഷിനോജിന്റെ മൊഴി. എന്നാൽ, മൊഴി വിശ്വസനീയമല്ലെന്നും ഇരുവരും പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ഇടയ്‌ക്കിടെ ഉപയോഗിച്ചിരുന്നതായും ഇന്റലിജൻസ് കണ്ടെത്തി.
എറണാകുളത്ത് പിണറായി വിജയന് പരിപാടി നിശ്‌ചയിച്ചിരുന്നതിനാൽ ഡ്രൈവർ ഔദ്യോഗിക കാറുമായി നേരെത്തെ പുറപ്പെട്ടിരുന്നു. പിണറായി ട്രെയിനിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പരിപാടി റദ്ദാക്കിയതോടെ അദ്ദേഹം എറണാകുളത്തേക്ക് എത്തിയില്ല. തുടർന്ന് താൻ ഒറ്റയ്‌ക്ക് തിരികെ വരുന്നതിനിടെ അനിൽ കുമാറിന് ലിഫ്റ്റ് നൽകുകയായിരുന്നു എന്നാണ് ഷിനോജ് മൊഴി നൽകിയത്.
കാറിൽ അനിൽകുമാർ മാത്രമല്ല ഉണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തന മർദ്ദനക്കേസിൽ പ്രതിയായ മറ്റൊരു സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻ സന്ദീപും ഒപ്പമുണ്ടായിരുന്നുവെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ



































