പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

ഡെൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ചയുണ്ടായതായാണ് കണ്ടെത്തൽ.

By Senior Reporter, Malabar News
pinarayi-vijayan
പിണറായി വിജയൻ

തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നിന്ന് കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്‌തു.

സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ചയുണ്ടായെന്ന് അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 2.50നുള്ള ഡെൽഹി- കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് പിണറായി വിജയന് യാത്ര ചെയ്യേണ്ടിയിരുന്നത്.

യാത്രയ്‌ക്കായി ഒന്നരയോടുകൂടി കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്. വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്‌ചയാണ് ഇതിന് കാരണമായത്.

ഇൻഡിഗോ കമ്പനി ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ് കാരണമെന്നായിരുന്നു നേരത്തെ കേരള ഹൗസ് അധികൃതരുടെ വാദം. എന്നാൽ, പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്‌മയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് ഇന്നലെ അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.

സാധാരണയായി വിഐപി യാത്രകൾ ഏകോപിപ്പിക്കുന്നത് പ്രോട്ടോക്കോൾ വിഭാഗമാണെങ്കിലും ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്‌ക്കായി നൽകേണ്ട ബഗ്ഗി ഉൾപ്പടെയുള്ള യാതൊരുവിധ വിഐപി പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ലെന്നും കണ്ടെത്തി.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE