യുജിസി നെറ്റ്; ചോദ്യപേപ്പറിൽ ഗുരുതര പിഴവ്, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ

ഇംഗ്ളീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് വീണ്ടും നടത്തുന്നത്.

By Senior Reporter, Malabar News
Malabarnews_UGCNET
Representational image

ന്യൂഡെൽഹി: ജൂൺ മാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി).

ഇംഗ്ളീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് വീണ്ടും നടത്തുന്നത്. ജെആർഎഫ്, അസിസ്‌റ്റന്റ്‌ പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയെ ബാധിക്കുന്ന പരീക്ഷയായതിനാൽ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നാണ് എൻടിഎയുടെ വിശദീകരണം.

ജൂൺ 22 മുതൽ 30 വരെയും തുടർന്ന് ജൂലൈ അഞ്ചിനും നടന്ന പിഴവുകളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ എൻടിഎ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി സമർപ്പിച്ച റിപ്പോർട് പരീക്ഷാ നടത്തിപ്പിലെ വലിയ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സെപ്‌തംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. ഒമ്പതിന് രാവിലെ ഒമ്പതുമുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ളീഷും ഉച്ചയ്‌ക്ക്‌ ശേഷം മൂന്നുമുതൽ ആറുവരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ പത്തിന് രാവിലെ ഒമ്പത് മുതൽ 12 വരെ നടക്കും. പുനഃപരീക്ഷക്കായി ഉദ്യോഗാർഥികൾ ഫീസ് നൽകേണ്ടതില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE