ഓണാഘോഷം; 21ആം തീയതി നടത്താനിരുന്ന പരീക്ഷ മാറ്റി

മാറ്റിയ പരീക്ഷ സെപ്‌തംബർ ഒന്നിന് നടത്താനാണ് തീരുമാനം.

By Senior Reporter, Malabar News
Onam Exam 2026
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21ആം തീയതി നടക്കേണ്ട എട്ടാം ക്ളാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.

21ന് ഓണാഘോഷം നടത്തി അന്ന് സ്‌കൂളുകൾ അടയ്‌ക്കും. 31നാണ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്‌തംബർ ഒന്നിന് നടത്താനാണ് തീരുമാനം. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 13നും ഹയർ സെക്കൻഡറി വിഭാഗത്തിൽ 14നുമാണ് പരീക്ഷ തുടങ്ങിയത്. രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ നടക്കുന്നത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE