കെ ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി

കെ ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃതസ്‌തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവിൽ പറയുന്നു.

By Senior Reporter, Malabar News
teachers-kerala
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ കെ ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്‌ഥാന സർക്കാർ നിഷ്‌കർഷിച്ച യോഗ്യതാ പരീക്ഷയാണ് കെ ടെറ്റ്. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

നിലവിൽ സർവീസിൽ ഉള്ളവർ ഉൾപ്പടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധനാ ഹരജികൾ തള്ളുകയും ചെയ്‌തിരുന്നു.

കെ ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃതസ്‌തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞവർഷം സെപ്‌തംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകം. കഴിഞ്ഞവർഷം സെപ്‌തംബർ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീം കോടതി വിധി.

Most Read| അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE