ഓണപ്പരീക്ഷ ഓഗസ്‌റ്റ് 13 മുതൽ; 22ന് സ്‌കൂളുകൾ അടയ്‌ക്കും, 31ന് തുറക്കും

എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് സ്‌കൂളുകളിൽ ഓണാഘോഷം നടത്താം.

By Senior Reporter, Malabar News
onam exam
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്‌റ്റ് 13 മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13ന് പരീക്ഷകൾ തുടങ്ങുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 14നാണ് പരീക്ഷ തുടങ്ങുക.

രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് പരീക്ഷ ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് സ്‌കൂളുകളിൽ ഓണാഘോഷം നടത്താം. അന്നുതന്നെ സ്‌കൂളുകളിൽ അടയ്‌ക്കും.

പരീക്ഷയ്‌ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാൽ, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. ഓണത്തിനുള്ള മുന്നൊരുക്കങ്ങളും വിപണി ഇടപെടലുകളും പൂർത്തിയായതായി മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. 16 ഇനങ്ങളടങ്ങിയ ഓണക്കിറ്റുകൾ ഓഗസ്‌റ്റ് പത്തുമുതൽ 20 വരെ വിതരണം ചെയ്യും. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്‌ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് വിതരണം.

Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE