തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു.
മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാരാണ് വകുപ്പിൽ മാറി മാറി വന്നത്. അടിക്കടിയുള്ള മാറ്റം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.
വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നാണ് മന്ത്രിയുടെ നിലപാട്. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാരെ മാറ്റിയ വിദ്യാഭ്യാസ വകുപ്പിലെ ഭരണപരമായ തീരുമാനങ്ങൾ സംബന്ധിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ മാറ്റം മന്ത്രി അറിയാതെയാണ് നടന്നതെന്ന റിപ്പോർട്ടാണ് വിഷയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
Most Read| മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































