തൃപ്പൂണിത്തുറ: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വിഡി. സതീശൻ ഉൽഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ നിർദ്ദേശം സമർപ്പിച്ചാൽ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉൽഘാടന വേദിയിൽ പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഭരണസമിതിയും ഒന്നിച്ചു നിന്ന്, വിദഗ്ധരുടെ സഹായത്തോടെ മികച്ച ഒരു മാസ്റ്റർ പ്ളാൻ തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ സമർപ്പിച്ചാൽ സർക്കാർ അതിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയായി. അത്തച്ചമയത്തിന് ഉയർത്താനുള്ള പതാക ഹിൽപാലസിൽ നിന്ന് നഗരസഭാധ്യക്ഷൻ പിഎൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ പതാക കൈമാറി. അത്താഘോഷ ജനറൽ കൺവീനർ ഇഎസ് രാകേഷ് പൈ പ്രസംഗിച്ചു. അത്തം ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































