വിമാനത്തിനുള്ളിലെ ആക്രമണശ്രമം; തടഞ്ഞത് ഇന്ത്യൻ പൈലറ്റ്, വൻ അപകടം ഒഴിവായി

ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ കാരണം വ്യക്‌തമല്ല. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി.

By Senior Reporter, Malabar News
Fly Dubai Flight Incident
Rep. image

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ പൈലറ്റാണെന്ന് റിപ്പോർട്ടുകൾ.

ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ വംശജനായ പൈലറ്റ് തടഞ്ഞതായി ഇസ്രയേലിലെ ചാനൽ 12 റിപ്പോർട് ചെയ്‌തു. മുംബൈ സ്വദേശി സ്‌മിത് മച്ചാർ ആണ് പൈലറ്റ് എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിന്റെ കാരണം വ്യക്‌തമല്ല. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ ഉണ്ടായിരുന്ന 180ഓളം ഇസ്രയേൽ യാത്രക്കാരും സുരക്ഷിതരാണ്.

യാത്രക്കാർ ഇസ്രയേലിൽ തിരിച്ചെത്തിയ ശേഷം സുരക്ഷാ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കും. പൈലറ്റുമാരുടെ വിവരങ്ങൾ ഫ്‌ളൈ ദുബായ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാനമാണ് വടക്കൻ സൗദി അറേബ്യക്ക് മുകളിൽ എത്തിയപ്പോൾ വഴിതിരിച്ച് വിട്ടത്.

വിമാനം റാഞ്ചി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ, വിമാനം റാഞ്ചിയതല്ലെന്നും പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്‌തതാണെന്നും ഇസ്രയേൽ അധികൃതർ സ്‌ഥിരീകരിച്ചു. രണ്ട് മിനിറ്റിനുള്ളിലാണ് വിമാനം 34,000 അടി ഉയരത്തിൽ നിന്ന് ഏകദേശം 20,000 അടി താഴേക്ക് പതിച്ചത്.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE