വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ഓട്ടോപൈലറ്റ് സ്വിച്ച് ഓഫാക്കി

ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാനായിരുന്നു ഹമ്മാം അൽ ഹമ്മാമി പദ്ധതിയിട്ടത്. എന്നാൽ, ഇത് പരാജയപ്പെട്ടതോടെ വിമാനം മരുഭൂമിക്ക് മുകളിൽ വെച്ച് തകർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

By Senior Reporter, Malabar News
Flydubai flight attack
Rep. Image

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ പൗരനായ ഹമ്മാം അൽ ഹമ്മാമി വിമാനം തകർക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌.

ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, ഇത് പരാജയപ്പെടുകയായിരുന്നു. ഹമ്മാമി ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്‌ഛാറിനെ പിന്നിലൂടെ എത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. സ്‌മിത്തിന് ഗുരുതരമായി പരിക്കേറ്റു.

സ്‌മിത് കോക്‌പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അടച്ചു. സ്‌മിത് വീണ്ടും വാതിൽ തുറന്നു. ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്‌ത്രീ കോക്‌പിറ്റിനുള്ളിൽ നിന്ന് ശബ്‌ദം കേട്ട് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാർ മറ്റു ക്രൂ അംഗങ്ങളും ഓടിയെത്തിയപ്പോൾ സ്‌മിത് രക്‌തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിൽ ഇടിച്ചിറക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഹമ്മാമി, വിമാനം മരുഭൂമിക്ക് മുകളിൽ വെച്ച് തകർക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹമ്മാമി ഓട്ടോപൈലറ്റ് സ്വിച്ച് ഓഫ് ചെയ്‌തു. 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്‌ചയിലേക്ക് പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു പൈലറ്റുമാർ വിമാനം ഉടൻ നിയന്ത്രിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്.

ഏഴുവർഷം ഒമാൻ എയറിൽ ജോലി ചെയ്‌തിരുന്ന ഹമ്മാമിനെ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ തടഞ്ഞിരുന്നു. 2025 ഫെബ്രുവരിയിലാണ് ഈ ജോലിയിൽ നിന്ന് മാറ്റിയത്. തീവ്രവാദ ആശയങ്ങളോടുള്ള ഹമ്മാമിയുടെ താൽപര്യം തിരിച്ചറിഞ്ഞതോടെയാണ് വിലക്കിയതെന്നാണ് വിവരം. എട്ടുമാസം മുമ്പാണ് ഹമ്മാമി ഫ്‌ളൈ ദുബായിൽ ജോലിക്ക് കയറിയത്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE