എംകെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ; ക്യാബിനറ്റ് റാങ്കോടെ നിയമനം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന് പദവി നൽകുമെന്ന് യുഡിഎഫ് വാഗ്‌ദാനം ചെയ്‌തിരുന്നു.

By Senior Reporter, Malabar News
mk muneer
എംകെ മുനീർ

തിരുവനന്തപുരം: മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന് പദവി നൽകുമെന്ന് യുഡിഎഫ് വാഗ്‌ദാനം ചെയ്‌തിരുന്നു. ആ വാഗ്‌ദാനമാണ് ഇപ്പോൾ പാലിക്കുന്നത്. ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടെയാണ് എംകെ മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്‌ക്ക്‌ ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

ഭരണനിർവഹണ, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മീഷന്റെ ചുമതല. വിഎസ് അച്യുതാനന്ദൻ ആയിരുന്നു മുൻ കമ്മീഷന്റെ അധ്യക്ഷൻ. 2021ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE