ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? മുഖ്യമന്ത്രി

എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

By Senior Reporter, Malabar News
VD Satheesan   

തിരുവനന്തപുരം: തലസ്‌ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്‌ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പിയും വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്‌ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്‌റ്റലിന് സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി.

കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിടിച്ചുവിടാനും സംഘർഷാവസ്‌ഥ ഒഴിവാക്കാനും പോലീസിനായില്ല. തുടർന്ന് ഹോസ്‌റ്റലിന് ഉള്ളിലേക്ക് കയറിയ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പോലീസുകാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു.

Most Read| കെഎം ബഷീർ കേസ്; വിചാരണാ നടപടികൾക്ക് ഹൈക്കോടതി സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE